വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാനും മണ്ഡലം വ്യത്യാസപ്പെടുത്താനും മാര്‍ച്ച് 25 വരെ അവസരമുണ്ടാകും. ഇലക്ഷന്‍ കമ്മീഷന്‍ വെബ്‌സൈറ്റുകളായ www.nvsp.in, www.ceo.kerala.gov.in, ‘വോട്ടര്‍ ഹെല്‍പ്പ് ലൈന്‍’ മൊബൈല്‍ ആപ്പ് വഴിയും പേര് ചേര്‍ക്കാം. അപേക്ഷകര്‍ www.nvsp.in ല്‍ ലോഗ് ചെയ്താല്‍ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഭാഷകളില്‍ ഒന്ന് തിരഞ്ഞെടുക്കാം. പോര്‍ട്ടല്‍ തുറക്കുമ്പോള്‍ കാണുന്ന ഫോറം ആറിലാണ് അപേക്ഷ നല്‍കേണ്ടത്. സംസ്ഥാനം, നിയമസഭ/ പാര്‍ലമെന്റ് മണ്ഡലം, ജില്ല, പേര്, ജനനതീയതി, വോട്ടര്‍ ഐഡി നമ്പര്‍ എന്നിവ പൂരിപ്പിച്ച് നല്‍കണം. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രായം, മേല്‍വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളും അപ്ലോഡ് ചെയ്ത് നല്‍കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന റഫറന്‍സ് ഐഡി നമ്പര്‍ എഴുതി സൂക്ഷിക്കേണ്ടതാണ്. അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയാന്‍ പിന്നീടുള്ള അന്വേഷണങ്ങള്‍ക്ക് റഫറന്‍സ് ഐഡി നമ്പര്‍ ആവശ്യമാണ്.
കുടുംബാംഗങ്ങളില്‍ ഒരാളുടെയോ അയല്‍വാസിയുടെയാേ വോട്ടര്‍ ഐഡി നമ്പര്‍ നല്‍കുന്നത് വഴി വീടിനടുത്തുള്ള ഏറ്റവും സൗകര്യപ്രദമായ പോളിംഗ് ബൂത്ത് അനുവദിച്ചു കിട്ടാനും സഹായകമാകും. അക്ഷയകേന്ദ്രങ്ങളില്‍ നിശ്ചിത ഫീസ് നല്‍കിയും അപേക്ഷിക്കാവുന്നതാണ്.
