കൊച്ചി: മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന്റെ ക്ഷേമ ഉറപ്പാക്കലും കാര്‍ഷിക സംസ്‌കാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുവാറ്റുപുഴ നടുക്കരയിലെ ഹൈടെക് പച്ചക്കറി തൈ ഉത്പാദന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി എഫ് പി സി കെ യുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന ഹൈടെക് പ്ലഗ് നഴ് സറി കാര്‍ഷിക സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തോതില്‍ ഉപകരിക്കും. കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള നടീല്‍ വസതുക്കള്‍ ലഭ്യമാക്കുകയാണ് നഴ്‌സറിയുടെ ലക്ഷ്യം.വിത്തുകള്‍ക്ക് പകരം തൈകളാണ് ഇന്ന് കര്‍ഷകര്‍ വ്യാപകമായി ഉപയോഗിക്കുന്നത്. വിത്ത് മുളക്കാതിരിക്കുമ്പോഴുള്ള നഷ്ടവും സമയനഷ്ടവും ഒഴിവാക്കാന്‍ ഇതു വഴി സാധിക്കും.കാലാവസ്ഥയ്ക്ക് യോജിക്കുന്ന വിധത്തില്‍ തൈകള്‍ ലഭിക്കുന്നില്ല എന്നതാണ് പരാതി. നഴ്‌സറി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഈ പ്രശ്‌നത്തിനു പൂര്‍ണ്ണ പരിഹാരമാകും. രണ്ടു കോടി തൈകള്‍ പ്രതിവര്‍ഷം ഉത്പാദിപ്പിക്കാനാകും. ശാസ്ത്രീയവും യന്ത്രവത്കൃതവുമായ രീതിയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന തൈകള്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ വളരും. ഗുണമേന്മയുള്ള തൈകള്‍ ഉപയോഗിക്കുമ്പോള്‍ കാര്‍ഷികോത്പാദനം ഊര്‍ജസ്വലമാകും. ഫലഭൂയിഷ്ഠമായ മണ്ണ്, ജലസമൃദ്ധി ഇവയെല്ലാം കാര്‍ഷിക മേഖലയെ വൈവിധ്യപൂര്‍ണ്ണമാക്കും. നഴ്‌സറിയില്‍ ഉത്പാദിപ്പിച്ച തൈകളുടെ ആദ്യ വില്‍പ്പന ഹരിത കീര്‍ത്തി അവാര്‍ഡ് നേടിയ കെ.എം.ജോസഫിനു നല്‍കി മുഖ്യമന്ത്രി നിര്‍വഹിച്ചു. വൈഗ അന്താരാഷ്ട്ര സെമിനാറിനെ ബ്രോഷര്‍ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു,

യന്ത്രവത്കൃത സംവിധാനത്തിന്നെ സ്വിച്ച് ഓണ്‍ കര്‍മ്മവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഹൈടെക് പ്ലഗ് നഴ്‌സറിയുടെ ശിലാഫലക അനാച്ഛാദനവും അദ്ദേഹം നിര്‍വഹിച്ചു. കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാര്‍  അധ്യക്ഷത വഹിച്ചു. അഗ്രോ’ ഫുഡ് പ്രോ സസിംഗ് കമ്പനിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് ധനവകുപ്പുമായി ആലോചിച്ച് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് കൃ ഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍. ഹൈടെക് നഴ്‌സറിയുടെ ഉദ്ഘാടനത്തിന് മുന്‍പ് പ്രശ്‌നം പരിഹരിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ ഈ പ്രശ്‌നത്തെ. കാണുന്നത്. എത്രയും വേഗം കമ്പനി തുറന്നു പ്രവര്‍ത്തിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി
എം എല്‍ എ മാരായ എല്‍ദോ എബ്രഹാം, ആന്റണി ജോണ്‍, വി എഫ് പി സി കെ ചെയര്‍മാന്‍ ബാബു പോള്‍, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ എ.എം.സുനില്‍ കുമാര്‍, മുന്‍ എം.പി.ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എംഎല്‍എ ഗോപി കോട്ടമുറിക്കല്‍, വി എഫ് പി സി കെ സി ഇ ഒ കെ.സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു