ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ കൂടുതല്‍ പങ്കെടുപ്പിക്കാനും ഒരു വോട്ടുപോലും പാഴാകാതിരിക്കാനുമുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആഭിമുഖ്യത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗമായുള്ള സിസ്റ്റമാറ്റിക് വോട്ടര്‍സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (എസ്‌വിഇഇപി) കാസര്‍കോട് ജില്ലാ വിഭാഗമാണ് മത്സരം സംഘടിപ്പിച്ചത്. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റില്‍ കാഞ്ഞങ്ങാട് സബ് കളക്ട്ര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. സ്വീപ്പ് നോഡല്‍ ഓഫീസര്‍ മുഹമ്മദ് നൗഷാദ് അധ്യക്ഷത വഹിച്ചു. വി.ചന്ദ്രന്‍, വിനയകുമാര്‍, രവി പിലിക്കോട്, ഹോസ്ദുര്‍ഗ് വില്ലേജ് ഓഫീസര്‍ സജീവന്‍ ടി.വി എന്നിവര്‍ സംസാരിച്ചു
