ലോകവദനാരോഗ്യദിനത്തിന്റെ ജില്ലാതല പരിപാടി ജില്ലാ ആരോഗ്യവകുപ്പിന്റെയും അജാനൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ യും ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ കോസ്റ്റല്‍ മലബാര്‍ ബ്രാഞ്ചിന്റെയും പ്രതിഭാ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ പ്രതിഭാ ക്ലബില്‍ നടന്നു.പരിപാടി ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാന്റികെ. ഉദ്ഘാടനം ചെയ്തു.ഗംഗാധരന്‍ കെ അധ്യക്ഷത വഹിച്ചു.ജില്ലാശുപത്രിയിലെ ദന്തരോഗ വിദഗ്ദ്ധന്‍ ഡോ.പി.പവിത്രന്‍,ഡോ.ഗിരീഷ്കുമാ ര്‍, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ ഷാജികുമാര്‍വി.എന്‍, രവികൊളവയല്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ജില്ലാ ഡെപ്യൂട്ടി മാസ്മീഡിയ ഓഫീസര്‍ സയന സ്വാഗതവും ഹെല്‍ത്ത്ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ നന്ദിയും പറഞ്ഞു. വദനാരോഗ്യത്തെക്കുറിച്ച് ഡോ. അതുല്‍ സന്തോഷ് ക്ലാസ്സെടുത്തു. ഡോ. രാഹുല്‍ എകെ ,ഡോ.രാഹുല്‍നന്ദകുമാര്‍ എന്നീവരുടെ നേതൃത്വത്തില്‍ ദന്തപരിശോധനാക്യാമ്പും നടത്തി. ക്യാമ്പില്‍ 100ല്‍പരം ആളുകള്‍ പങ്കെടുത്തു.
