ആലപ്പുഴ:ലോക്‌സഭാ തിരഞ്ഞെടുപ്പ് 2019മായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കുന്നതിനായി ജീവനക്കാരുടെ പേരുവിവരം ആവശ്യപ്പെട്ടുകൊണ്ടുള്ള പട്ടിക ബുധനാഴ്ച (മാർച്ച് 20) വൈകുന്നേരം നാലുമണിക്ക് മുമ്പായി എല്ലാ ഓഫീസ് മേധാവികളും ബന്ധപ്പെട്ട താലൂക്കിലോ വില്ലേജ് ഓഫീസിലോ നൽകണം. തങ്ങളുടെ കീഴിലുള്ള എല്ലാ ഉപ ഓഫീസുകളിൽ നിന്നും സമയബന്ധിതമായി പട്ടിക നൽകിയിട്ടുണ്ട് എന്ന് എല്ലാ സ്ഥാപന മേധാവികളും ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പട്ടിക സമർപ്പിക്കാത്ത ഓഫീസ് മേലധികാരികളുടെ പേരിൽ ഇന്ത്യൻ ജനപ്രാതിനിധ്യ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
