2010 അദ്ധ്യയന വർഷത്തിലോ അതിനു മുമ്പോ പ്രവേശനം നേടി ഇതുവരെയും ത്രിവത്സര ഡിപ്ലോമ വിജയകരമായി പൂർത്തിയാക്കാത്തവർക്കായി സാങ്കേതിക പരീക്ഷാ കൺട്രോളർ മെഴ്‌സി ചാൻസ് പരീക്ഷ തിരുവനന്തപുരം, കളമശ്ശേരി, കോഴിക്കോട് എന്നീ കേന്ദ്രങ്ങളിൽ നടത്തും. ഒന്നു മുതൽ അഞ്ച് വിഷയങ്ങൾ വരെ 1000 രൂപയാണ് ഫീസ്. അഞ്ച് വിഷയങ്ങൾക്കു മുകളിൽ പേപ്പർ ഒന്നിന് 200 രൂപ നിരക്കിൽ അധിക ഫീസ് അടയ്ക്കണം. സ്‌കീം ചേഞ്ചിന് 500 രൂപ വീതം ഓരോ സ്‌കീമിനും. പൂരിപ്പിച്ച അക്ഷേകൾ ഏപ്രിൽ 27ന് മുമ്പ് ആവശ്യമായ ഫീസടച്ച് അവസാനം പഠിച്ച സ്ഥാപന മേധാവിയുടെ ശുപാർശ സഹിതം ജോയിന്റ് കൺട്രോളർ, സാങ്കേതിക പരീക്ഷാ കൺട്രോളറുടെ കാര്യാലയം, കൈമനം, തിരുവനന്തപുരം- 40 എന്ന വിലാസത്തിൽ മെയ് പത്തിനു മുമ്പ് എത്തിക്കണം. കവറിനു പുറത്ത് ”ഡിപ്ലോമ പരീക്ഷ – മെഴ്‌സി ചാൻസ് അപേക്ഷ” എന്ന് രേഖപ്പെടുത്തണം. അപേക്ഷാഫോറവും വിശദവിവരങ്ങളും www.tekerala.org ലും പോളിടെക്‌നിക് കോളേജുകളിലും ലഭിക്കും.