പൊതു തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡ് ജില്ലയില്‍ ഇതുവരെ നീക്കിയത 41400 നിരോധിത പ്രചരണ സാമഗ്രികള്‍ . ഇതില്‍ പൊതുയിടങ്ങളില്‍ നിന്നും 36095 പോസ്റ്റര്‍, 1190 ബാനറുകള്‍, 3854 കൊടികള്‍, 261 ചുവരെഴുത്തുകള്‍ എന്നിവയാണ് നീക്കിയത്. ഇന്നലെ മാത്രം 3673 നിരോധിത പ്രചരണ സാമഗ്രികളാണ് നീക്കിയത്.
