ഏറ്റുമാനൂര്‍- കോട്ടയം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ കാരിത്താസ് ഗേറ്റ്, അതിരമ്പുഴ ഗേറ്റ് എന്നിവ ഇന്ന് (ഏപ്രില്‍ 27) രാവിലെ എട്ടു മുതല്‍ വൈകിട്ട് എട്ട് വരെ അടച്ചിടും. ഇതുവഴിയുളള വാഹന ഗതാഗതം ഏറ്റുമാനൂര്‍ സ്റ്റേഷന്‍ സമീപത്തെ റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, ഏറ്റുമാനൂര്‍-കോട്ടയം സ്റ്റേഷനുകള്‍ക്കിടയിലെ 31-ാം നമ്പര്‍ ലെവല്‍ക്രോസിംഗ് ഗേറ്റ് എന്നിവ വഴി തിരിച്ചുവിടുമെന്ന് എഡിഎം സി. അജിതകുമാര്‍ അറിയിച്ചു. ട്രാക്കുകളുടെ അറ്റകുറ്റ പണികള്‍ക്കാണ് ഗേറ്റുകള്‍ അടയ്ക്കുന്നത്.
