യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് 30 ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ  പരീക്ഷാപരിശീലനം    സംഘടിപ്പിക്കുന്നു. പി.എസ്.സിക്ക് അപേക്ഷ നല്‍കിയിട്ടുള്ളവരെയാണ് പരിഗണിക്കുന്നത്. 
 
മെയ് ആറിനകം കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ അതത് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലോ പരീക്ഷാ പരിശീലനത്തിന് അപേക്ഷ സമര്‍പ്പിക്കണം. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍:  0481 21560413, 9495510347, 9447869049