കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഇന്‍ഷുറന്‍സ് ഡെസ്‌കിലേക്ക് ഡിഗ്രി, പി.ജി.ഡി.സി.എ, ഡാറ്റാ എന്‍ട്രി കോഴ്‌സ് യോഗ്യതയുളള പ്രവൃത്തി പരിചയമുളളവരെ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഏപ്രില്‍ 27 രാവിലെ 11ന് സൂപ്രണ്ടിന്റെ ചേമ്പറില്‍ നടക്കുന്ന വാക്ഇന്‍ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ധന്വന്തരി മെഡിക്കല്‍ സ്‌റ്റോറിലേക്ക് എസ്.സി/എസ്.റ്റി വിഭാഗത്തില്‍പ്പെട്ട ഫാര്‍മസിസ്റ്റിനെ താത്കാലികമായി നിയമിക്കുന്നു. യോഗ്യത ഡി.ഫാം, പ്രായം 21-40 വയസ്. താത്പര്യമുളളവര്‍ ഏപ്രില്‍ 30ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന വാക്ഇന്‍ഇന്റര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.