കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്ത് പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ മാത്രം താമസിച്ചു പഠിക്കുന്ന ജി ആര്‍ എഫ് ടി എച്ച് എസ് ഫോര്‍ ഗേള്‍സിലേക്ക് അടുത്ത അധ്യായന വര്‍ഷത്തിലെ എട്ട്, പത്ത് ക്ലാസിലേക്ക് അംഗീകൃത മത്സ്യത്തൊഴിലാളികളുടെ പെണ്‍മക്കള്‍ക്ക് പ്രവേശനം നല്‍കുന്നു. മേയ് ഏഴിന് വൈകുന്നേരം നാലു വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥിനികള്‍ രക്ഷിതാക്കളോടൊപ്പം സാക്ഷ്യപത്രം സഹിതം മേയ് എട്ടിന് രാവിലെ പത്തിന് സ്‌കൂളില്‍ എത്തിച്ചേരണം. ഫോണ്‍: 0467 2203946.