കാസർഗോഡ് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ഏപ്രില്‍ 30 ന് രാവിലെ 10.30 ന് സ്വകാര്യ മേഖലകളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള 30 വയസില്‍ താഴെ  പ്രായമുള്ളവര്‍ക്ക്  മാനേജര്‍ തസ്തികയിലേക്ക് അഭിമുഖത്തിന് ഹാജരാകാം. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് മാനേജര്‍ ട്രെയിനി തസ്തികയിലേക്കും ബി.എസ്.സി, ബിഎഡ് യോഗ്യതയുള്ളവര്‍ക്ക് അസിസ്റ്റന്‍ഡ് ടീച്ചര്‍(സയന്‍സ്, ഗണിതം) തസ്തികയിലേക്കും ബി എ, ബി എഡ്  യോഗ്യത ഉള്ളവര്‍ക്ക് അസിസ്റ്റന്‍ഡ് ടീച്ചര്‍(സോഷ്യല്‍ സയന്‍സ്) തസ്തികയിലേക്കും അഭിമുഖത്തിന് ഹാജരാകാം. ടി.ടി.സി യോഗ്യതയുള്ളവര്‍ക്ക് പ്രൈമറി ടീച്ചര്‍ തസ്തികയിലേക്കും എം എല്‍ ഐ എസ് യോഗ്യതയുള്ളവര്‍ക്ക് ലൈബ്രേറിയന്‍  തസ്തികയിലേക്കും ബിപിഇഎഡ് യോഗ്യതയുള്ളവര്‍ക്ക് ഫിസിക്കല്‍  എഡ്യൂക്കേഷന്‍  ടീച്ചര്‍ തസ്തികയിലേക്കും അഭിമുഖത്തിന് ഹാജരാകാം.ഈ തസ്തികള്‍ക്കുള്ള പ്രായപരിധി 18 നും 25 നും മധ്യേ.
എംപ്ലോയബിലിറ്റി സെന്ററില്‍ ആജീവനാന്ത രജിസ്‌ട്രേഷന്‍ നടത്തിട്ടുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്ത, പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ കാര്‍ഡിന്റെയും പകര്‍പ്പ് സഹിതം 250 രൂപ ഫീസ് അടച്ച് രജിസ്‌ട്രേഷന്‍ നടത്തി അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04994 255582