102-ാം ജന്മദിനം ആഘോഷിക്കുന്ന ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണിലൂടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഇനിയും ജന്മദിനങ്ങള്‍ ആഘോഷിക്കാന്‍ വലിയ തിരുമേനിക്ക് അവസരം ഉണ്ടാകട്ടേയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. പിറന്നാള്‍ ആശംസകള്‍ക്ക് വലിയ തിരുമേനി നന്ദി അറിയിച്ചു.
വലിയ തിരുമേനിയെ കാണാന്‍ പോകുമ്പോള്‍ ഫോണില്‍ വിളിച്ചു നല്‍കണമെന്ന് മുന്‍മന്ത്രി മാത്യു ടി. തോമസ് എം.എല്‍.എയോട് മുഖ്യമന്ത്രി രാവിലെതന്നെ പറഞ്ഞിരുന്നു. ഇതനുസരിച്ച് കുര്‍ബാന കഴിഞ്ഞശേഷം വലിയതിരുമേനിയുടെ മുറിയില്‍ എത്തിയ മാത്യു ടി. തോമസ് എംഎല്‍എ മുഖ്യമന്ത്രിയെ വിളിക്കുകയും ഫോണ്‍ വലിയതിരുമേനിക്ക് കൈമാറുകയുമായിരുന്നു.