കുവൈറ്റിലെ  അര്‍ദ്ധ സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ്  കമ്പനിയായ അല്‍ദുര ഫോര്‍ മാന്‍പവറിലേക്ക് മുപ്പതിനും അമ്പതിനും മധ്യേ പ്രായമുള്ള 1000 വനിത ഗാര്‍ഹിക തൊഴിലാളികളെ നോര്‍ക്ക റൂട്ട്‌സ്  മുഖേന തെരഞ്ഞെടുക്കുന്നു. തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവ ഉള്‍പ്പെടെ നോര്‍ക്ക റിക്രൂട്ട്‌മെന്റും സൗജന്യമാണ്. താല്പര്യമുള്ളവര്‍ norkadsw@gmail.com    എന്ന ഇ മെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡേറ്റ, ഫുള്‍ സൈസ് ഫോട്ടോ എന്നിവ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 1800-425-3939 (ടോള്‍ ഫ്രീ)