എല്‍.പി, യു.പി തലങ്ങളിലെ അധ്യാപകര്‍ക്കായി പൊതുവിദ്യാഭ്യാസവകുപ്പിനു കീഴില്‍ നടക്കുന്ന ല്‍പശാലയിലേക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ക്രമീകരണം പൂര്‍ത്തിയായി. ഉപജില്ല/ബി.ആര്‍.സി തലങ്ങളിലാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. ഒരു ബി.ആര്‍.സിയുടെ പരിധിയില്‍ വരുന്ന അധ്യാപകര്‍ക്ക്് മറ്റൊരു ബി.ആര്‍.സിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യമല്ല. മറ്റ് ജില്ലകളില്‍നിന്നുള്ള അധ്യാപകര്‍ക്ക് പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന ശില്പശാലയില്‍ പങ്കെടുക്കാമെങ്കിലും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സാധ്യമല്ല. സ്‌കൂള്‍ പ്രഥമാധ്യാപകന്റെ വിടുതല്‍ സര്‍ട്ടിഫിക്കറ്റുമായി ഇവര്‍ എ.ഇ.ഒ/ബി.പി.ഒയെ നേരിട്ടു ബന്ധപ്പെടണം. മെയ് ഏഴ് മുതല്‍  10  വരെയും 13 മുതല്‍ 16 വരെയുമുള്ള രണ്ട് ഘട്ടങ്ങളിലായാണ് സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ പ്രൈമറി അധ്യാപക ശില്പശാല ജില്ലയില്‍ നടക്കുന്നത്.
        കൈറ്റിന്റെ വെബ്‌സൈറ്റില്‍ (www.kite.kerala.gov.in) Service എന്ന മെനുവില്‍ Training Management Sysetm 2019 ല്‍ സമ്പൂര്‍ണ്ണം ലോഗിന്‍ ഉപയോഗിച്ച് പരിശീലനത്തില്‍ പങ്കെടുക്കുന്നവരുടെ വിശദാംശങ്ങള്‍ അതത് സ്‌കൂള്‍ പ്രഥമാധ്യാപകര്‍ മെയ് മൂന്നിന് മുമ്പ് ഉള്‍പ്പെടുത്തണമെന്ന് എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.