ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ ജില്ലാ എപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അവസരം. അധ്യാപകര്‍ ( ഫിസിക്‌സിലും ജോഗ്രഫിയിലും ബിരുദാനന്തര ബിരുദവും ബി.എഡ്ഡും, കായികാധ്യാപകര്‍ (ബി.പി.എഡ്), ഡ്രൈവര്‍ (പ്രായപരിധി 50 വയസിന് മുകളില്‍, സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്ക് മുന്‍ഗണന), സോഫ്റ്റ്‌വെയര്‍ ഫാക്കല്‍റ്റി, ഇലക്ട്രിക്കല്‍ ഫാക്കല്‍റ്റി, ഓട്ടോമൊബൈല്‍ ഫാക്കല്‍റ്റി, (ബന്ധപ്പെട്ട വിഷയങ്ങളില്‍ ഐ.ടി.ഐ, ഡിപ്ലോമ), സെയില്‍സ് എക്‌സിക്യുട്ടീവ്, സര്‍വീസ് അഡൈ്വസര്‍, റിസപ്ഷനിസ്റ്റ്, ഓഫീസ് സ്റ്റാഫ്, ഫീല്‍ഡ് സ്റ്റാഫ്(പത്താം തരം മുതല്‍ ബിരുദം വരെ) എന്നീ തസ്തികകളിലേക്കാണ് അഭിമുഖം നടത്തുന്നത്.
താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, രജിസ്‌ട്രേഷന്‍ ഫീസായ 250 രൂപ എന്നിവ സഹിതം നാളെ (മെയ് നാല്) രാവിലെ പത്തിന് സിവില്‍ സ്റ്റേഷനിലുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
