മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കേരള നഴ്‌സിംഗ് കൗണ്‍സില്‍ അരക്കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍, സഹകരണ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നഴ്‌സിംഗ് കൗണ്‍സില്‍ പ്രസിഡന്റ് ഉഷാദേവി എസ്., കൗണ്‍സില്‍ അംഗം പി.കെ. തമ്പി, കൗണ്‍സില്‍ രജിസ്ട്രാര്‍ വത്സ കെ. പണിക്കര്‍ എന്നിവര്‍ സംബന്ധിച്ചു.
