പത്തനംതിട്ട കോന്നിയിലെ കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്പ്‌മെന്റിനു (സി.എഫ്.ആർ.ഡി) കീഴിലുള്ള കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന എം.എസ്‌സി, ബി.എസ്‌സി, ഫുഡ് ടെക്‌നോളജി & ക്വാളിറ്റി അഷ്വറൻസ് കോഴ്‌സുകൾക്ക് അപേക്ഷിക്കാം. എം.എസ്‌സി കോഴ്‌സിലേക്ക് ജൂൺ ഏഴിനു മുൻപും ബി.എസ്‌സി കോഴ്‌സിൽ എട്ടിനകവും അപേക്ഷ നൽകണം. അപേക്ഷാഫോമും വിശദവിവരങ്ങളും www. supplycokerala.comൽ ലഭിക്കും.
