മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ലഭിക്കുന്ന അപേക്ഷകളും പരാതികളും കൈകാര്യം ചെയ്യുന്ന  cmo.kerala.gov.in  വെബ്‌പോർട്ടൽ പരിഷ്‌കരിക്കുന്നു.  ഇതിനുള്ള സാങ്കേതിക പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 12ന് അർദ്ധരാത്രി വരെ  പോർട്ടൽ പ്രവർത്തിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ കാലയളവിൽ പൊതുജനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ നേരിട്ടോ പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷകളും പരാതികളും സമർപ്പിക്കുവാനും തല്സ്ഥിതി അറിയുവാനും  കഴിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ അപേക്ഷകളും പരാതികളും നേരിട്ട് സമർപ്പിക്കുന്നതിന് തടസ്സമില്ല.