താമരശ്ശേരി ചുരം റോഡിൽ വികസന പ്രവൃത്തികൾ നടക്കുന്നതിനാൽ മെയ് 14 മുതൽ മൾട്ടി ആക്സിൽ ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തി. കോഴിക്കോട്, മലപ്പുറം ഭാഗത്ത് നിന്ന് വരുന്ന മൾട്ടി ആക്സിൽ ട്രക്കുകൾ ഇന്ന് മുതൽ രണ്ടാഴ്ചത്തേക്ക് നാടുകാണി, കുറ്റ്യാടി വഴി യാത്ര ചെയ്യേണ്ടതാണെന്ന് കോഴിക്കോട് ജില്ലാ കളക്ടർ സീറാം സാമ്പശിവ റാവുവിന്റെ ചേമ്പറിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ കോഴിക്കോട് ആർ.ടി.ഒ എ.കെ ശശികുമാർ, താമരശ്ശേരി ട്രാഫിക് എസ്.ഐ യു.രാജൻ, എൻ.എച്ച് എക്സിക്യുട്ടീവ് എഞ്ചിനീയർ വിനയരാജ് എന്നിവർ പങ്കെടുത്തു.