സായുധസേനയുടെ കീഴിലുള്ള ഒ.റ്റി.എ/എൻ.ഡി.എ/ഐ.എം.എ./നേവൽ അക്കാദമി/എ.എഫ്.എ/എ.എഫ്.എം.സി/ ആർ.ഐ.എം.സി/സ്‌കൂൾസ് എന്നിവിടങ്ങളിൽ പ്രവേശനം നേടുന്ന കേരളീയരായ കേഡറ്റുകൾക്ക് പ്രോത്സാഹനമായി രണ്ടു ലക്ഷം രൂപയും മിലിറ്ററി/നേവി/എയർഫോഴ്‌സ് നഴ്‌സിംഗ് സ്‌കൂളുകളിൽ പ്രവേശനം ലഭിക്കുന്നവർക്ക് ഒരു ലക്ഷം രൂപയും ഒറ്റത്തവണയായി അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവായതായി സൈനികക്ഷേമ ഡയറക്ടർ അറിയിച്ചു.
