കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന കമ്പ്യൂട്ടർ കോഴ്‌സുകളിൽ പ്രവേശനത്തിനായി വിവിധ കേന്ദ്രങ്ങളിൽ അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ (ഡിഗ്രി പാസ്സ്), പി.ജി.ഡി.എ.ഇ (ഡിഗ്രി പാസ്സ്), ഡി.സി.എ (+2 പാസ്സ്), ഡി.ഡി.റ്റി.ഒ.എ (എസ്.എസ്.എൽ.സി പാസ്സ്), സി.സി.എൽ.ഐ.എസ് (എസ്.എസ്.എൽ.സി പാസ്സ്)
ഈ കോഴ്‌സുകളിൽ പഠിക്കുന്ന എസ്.സി/എസ്.റ്റി മറ്റ് പിന്നോക്ക വിദ്യാർത്ഥികൾക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പിൽ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും. അപേക്ഷാഫോറവും വിശദ വിവരങ്ങളും ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റായ www.ihrd.ac.in -ൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാഫോറങ്ങൾ രജിസ്‌ട്രേഷൻ ഫീസായ 150 രൂപ (എസ്.സി/എസ്.റ്റി വിഭാഗങ്ങൾക്ക് 100 രൂപ) ഡി.ഡി സഹിതം ജൂൺ 22 വൈകിട്ട് നാലിനു മുൻപ് അതാത് സ്ഥാപനമേധാവിക്ക് സമർപ്പിക്കണം.