കോതമംഗലം : റവന്യൂ ജില്ലാ സ്കൂൾ പ്രവേശനോത്സവത്തിന് ആതിഥേയത്വം വഹിക്കാൻ പല്ലാരിമംഗലം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഒരുങ്ങി. ഈ വർഷത്തെ റവന്യൂ ജില്ലാ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നടക്കുന്നത് പല്ലാരിമംഗലം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചാണ്. പ്രിപ്രൈമറി ,പ്രൈമറി, ഹൈസ്കൂൾ ,ടെ ക്നിക്കൽ ഹൈസ്കൂൾ , ഹയർ സെക്കന്ററി ,വൊക്കേഷണൽ ഹയർ സെക്കന്ററി, ക്ലാസുകൾക്ക് ജൂൺ മൂന്നിന് പ്രവേശനോത്സവത്തോടെയാണ് തുടക്കമാകുന്നത്. ജില്ലാ തല സ്കൂൾ പ്രവേശനം വിജയിപ്പിക്കുന്നതിനായിവിപുലമായ സംഘാടക സമിതിക്ക് പല്ലാരിമംഗലം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന യോഗം രൂപം നൽകി. ആൻറണി ജോൺ എം.എൽ എ ഉദ്ഘാടനം ചെയ്തു .ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു അദ്ധ്യക്ഷനായി. ഡിപിഒ :സജോയ് ജോർജ്ജ് ഡയറ്റ് പ്രിൻസിപ്പൽ കെ.എം.കൃഷ്ണദാസ് ,ആർ.ഡി ഡി കെ. ശകുന്തള ത്രിതല പഞ്ചായത്ത് അംഗങ്ങളായ കെ.റ്റി.എബ്രഹാം, ഒ.ഇ.അബ്ബാസ്, നിസാ മോൾ സിദ്ദിഖ് , പി.എം.സിദ്ദിഖ് ,ഷെമീന അലിയാർ , ജില്ലാ കോർഡിനേറ്റർ ജോർജ്ജ് ബാസ്റ്റിൻ, കൈറ്റ് ജില്ലാ കോർഡിനേറ്റർ പി എൻ സജിമോൻ, ഡിഇഒ ഇ പത്മകുമാരി, എഇഒ പി. എൻ.അനിത, ജില്ലാ പ്രോഗ്രാം ഓഫീസർ പി. ജോതിഷ്, ബി പി ഒ എസ്.എം. അലിയാർ , പ്രിൻസിപ്പൽ എ എസ്. അനിത, വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ സ്മിറ്റി ജേക്കബ്, ഹെഡ്മിസ്ട്രസ് സി എൻ വിലാസിനി, കവളങ്ങാട് ബാങ്ക് പ്രസിഡൻ്റ് കെ.ബി. മുഹമ്മദ്, പോത്താനിക്കാട് ഫാർമേഴ്സ് ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ ബോബൻ ജേക്കബ് , പി ടി എ പ്രസിഡന്റ് കെ.എം കരിം , മാതൃസംഘം ചെയർപേഴ്സൺ കുൽസ ബഷീർ, അധ്യാപക സംഘടന പ്രതിനിധി എം ഡി ബാബു എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ അടിക്കുറിപ്പ്: ജില്ലാ സ്കൂൾ പ്രവേശനോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.