ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലെ ന്യൂനപക്ഷ യുവജനതയ്ക്കായുളള വയനാട് പരിശീലന കേന്ദ്രത്തിലെ ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ (യോഗ്യത 8-ാം ക്ലാസ് പാസ്സ്) ഒരു ഒഴിവിലേയ്ക്കായി ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ടി തസ്തികയിലേയ്ക്ക് നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 28/05/2019-ന് രാവിലെ 11 മണിക്ക് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ (നാലാം നില), തിരുവനന്തപുരം മുമ്പാകെ നേരിട്ട് ഹാജരാകേണ്ടതാണ്.