ഭാരതീയചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ ഫാർമസിസ്റ്റ് ഗ്രേഡ്-2 (ആയുർവേദം) തസ്തികയിൽ ഉണ്ടാകാനിടയുളള അവധി ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു. ഗവ. അംഗീകൃത ഫാർമസിസ്റ്റ് ട്രെയിനിംഗ് കോഴ്‌സ് പാസ്സായ ഉദ്യോഗാർത്ഥികൾ ജൂൺ ആറ് രാവിലെ 10 മണിക്കും രണ്ട് മണിക്കും ഇടയ്ക്ക് തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിന് സമീപമുളള ആരോഗ്യഭവൻ ബിൽഡിംഗിലെ ജില്ലാ മെഡിക്കൽ ഓഫീസർ (ഭാരതീയ ചികിത്സാ വകുപ്പ്) മുമ്പാകെ ആവശ്യമായ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2320988