സാമൂഹ്യ നീതി വകുപ്പ് ജില്ലയിലെ ഭിന്നലിംഗക്കാർക്കായി എർപ്പെടുത്തിയ തിരിച്ചറിയൽ രേഖ എഡിഎം കെ അജീഷ് വിതരണം ചെയ്തു. മേപ്പാടി സ്വദേശി ശിവാങ്കി, മാനന്തവാടി സ്വദേശി സി.എ സജി എന്നിവർ എറ്റുവാങ്ങി. ജില്ലയിൽ ആറു പേർക്കാണ് ഇത്തരത്തിൽ തിരിച്ചറിയൽ രേഖ വിതരണം ചെയ്യതത്. സമൂഹത്തിൽ എല്ലാ മേഖലകളിലും ഭിന്നലിംഗക്കാരെ മുന്നോട്ടുകൊണ്ടുവരികയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ജില്ലാ സാമൂഹ്യനീതി ഓഫീസർ പവിത്രൻ തൈക്കണ്ടി, വുമൺ പ്രൊട്ടക്ഷൻ ഓഫീസർ എ. നിസ, വി.സി സത്യൻ തുടങ്ങിയവർ പങ്കെടുത്തു.