ജില്ലയിൽ പട്ടികവർഗ വികസനവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ (എംആർഎസ്) 2019-20 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു. എച്ച്എസ്എ കണക്ക്, ഫിസിക്കൽ സയൻസ്, ഹിന്ദി, എച്ച്എസ്എസ്ടി കണക്ക്, കെമിസ്ട്രി, ഫിസിക്‌സ്, ഹിസ്റ്ററി, ഹിന്ദി, ഡ്രോയിങ് ടീച്ചർ, ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ എന്നീ തസ്തികകളിലേക്ക് അപേക്ഷിച്ചവർക്കുള്ള കൂടിക്കാഴ്ച മെയ് 30നും എച്ച്എസ്എ മലയാളം, എച്ച്എസ്എസ്ടി മലയാളം, ഇക്കണോമിക്‌സ്, ബോട്ടണി, സുവോളജി, ജ്യോഗ്രഫി, പൊളിറ്റിക്‌സ്, ഇംഗ്ലീഷ്, എംസിആർടി, മ്യൂസിക് ടീച്ചർ എന്നീ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച 31നും സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടക്കും. അപേക്ഷകർ ഇന്റർവ്യൂ കാർഡ്, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഹാജരാവണം. ഫോൺ: 04936 202232.