സ്‌കോൾ കേരള മുഖേനയുള്ള ഹയർ സെക്കൻഡറി രണ്ടാം വർഷ പ്രവേശനം, പുനഃപ്രവേശനം എന്നിവയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള സമയം ജൂൺ മൂന്ന് വരെ നീട്ടി.  ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയ അപേക്ഷയുടെ പ്രിന്റ് ഔട്ടും നിർദിഷ്ട രേഖകളും ജൂൺ അഞ്ചിന് വൈകിട്ട് അഞ്ചിന് മുമ്പായി സ്‌കോൾ കേരളയുടെ സംസ്ഥാന ഓഫീസിൽ നേരിട്ടോ സ്പീഡ്/ രജിസ്റ്റേർഡ് തപാൽ മാർഗമോ എത്തിക്കേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.