സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ (മെഡിസെപ്) ജീവനക്കാർക്കും പെൻഷൻകാർക്കും തിരുത്തലുകൾ വരുത്തുവാൻ അവസരം. മേയ് 20വരെ അംഗത്വ അപേക്ഷകൾ ലഭ്യമാക്കിയ ജീവനക്കാരും പെൻഷൻകാരും മെഡിസെപ് പോർട്ടലിലെ  (www.medisep.kerala.gov.in) ‘status’ link പരിശോധിച്ച് വിശദാംശങ്ങൾ തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ ജീവനക്കാർ അതത് വകുപ്പ് ഡി.ഡി.ഒ/നോഡൽ ഓഫീസർ എന്നിവരെയും പെൻഷൻകാർ ബന്ധപ്പെട്ട ട്രഷറി ഓഫീസറെയും സമീപിക്കണം. വിശദവിവരങ്ങൾക്ക് മേയ് 29 ലെ 56/2019/ധന നമ്പർ സർക്കുർ പരിശോധിക്കാം.