പത്തനംതിട്ട ജവഹര്‍ നവോദയ വിദ്യാലയത്തില്‍ റ്റി.ജി.റ്റി ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഈ മാസം നാലിന് രാവിലെ 10ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം വിദ്യാലയത്തില്‍ എത്തണം. കംപ്യൂട്ടര്‍ ടീച്ചറുടെ ഒഴിവിലേക്കുള്ള ഉദേ്യാഗാര്‍ഥികളുടെ അപേക്ഷ ഈ മാസം മൂന്ന് വരെ സ്വീകരിക്കും. ഇന്റര്‍വ്യൂ ഉണ്ടായിരിക്കില്ല. കൂടുതല്‍ വിവരം www.navodayahyd.gov.inwww.jnvpathanamthitta.orgഎന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.