കുറുപ്പംപടി: തൊഴിലുറപ്പ് പദ്ധതി നിർവഹണത്തിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ച് ശ്രദ്ധ നേടിയ കൂവപ്പടി ബ്ലോക്ക് പുതിയ പദ്ധതികളുമായി രംഗത്ത്. തൊഴിൽ ദിനം സൃഷ്ടിക്കുന്നതിനോടൊപ്പം ദാരിദ്യരേഖക്ക് താഴെയുള്ളവർ എസ് സി, എസ്ടി വിഭാഗക്കാർ, ചെറുകിട നാമമാത്ര കർഷർകർ എന്നിവർക്ക് പ്രയോജനപ്പെടുന്ന പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.

ജലസംരക്ഷണത്തിനായി കിണർ, കുളം എന്നിവ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചു നൽകുന്നു. കൂടാതെ മഴവെള്ള സംരക്ഷണത്തിനായി കിണർ റീച്ചാർജിങ്ങും ചെയ്തു കൊടുക്കുന്നതാണ്.
ചെറുകിട നാമമാത്ര കർഷകർഷർക്കായി ഫാം പോണ്ട് , ഫലക്ഷത്തോട്ടകൾ എന്നിവയുടെ നിർമാണവുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്ഷീരകർഷകർക്കായി പശുത്തൊഴുത്ത് ,’ ആട്ടിൻ കൂട് , അസോള ടാങ്ക് എന്നിവ നിർമിച്ച് നൽകും. പൗൾട്രി ഫാം നടത്തുന്നവർക്ക് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കോഴി കൂട് നിർമിച്ച് നൽകും.

മാലിന്യ നിർമാർജ്ജനം ലക്ഷ്യമാക്കി കമ്പോസ്റ്റ് പി റ്റുകൾ, സോപ്പിറ്റ് എന്നിവയും നിർമിച്ച് നൽകും. കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അശമന്നൂർ , ഒക്കൽ, കൂവപ്പടി, രായമംഗലം, വേങ്ങൂർ, മുടക്കുഴ എന്നീ ആറ് പഞ്ചായത്തിലെയും അപേക്ഷ നൽകുന്നവരിൽ നിന്ന് അർഹരായവരെ പദ്ധതിയിലുൾപ്പെടുത്തും. അപേക്ഷിക്കുന്നതിനായി കൂവപ്പടി ബ്ലോക്ക് ഓഫീസുമായി ബന്ധപ്പെടുക.