വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍  അധ്യാപകരെയും ലബോറട്ടറി ജീവനക്കാരെയും നിയമിക്കുന്നു.
ലക്ചറര്‍ ഇന്‍ ഇലക്‌ട്രോണിക് എന്‍ജിനീയറിംഗ്, ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ്, കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്  തസ്തികകളിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസോടെയുള്ള ബി.ടെക് ബിരുദമാണ് യോഗ്യത. ട്രേഡ്‌സ്മാന്‍ ഇന്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്, ഷീറ്റ്‌മെറ്റല്‍, വെല്‍ഡിംഗ് തസ്തികകളിലേക്ക് ഐറ്റിഐ/ഡിപ്ലോമ വിജയിച്ചിരിക്കണം. താത്പര്യമുള്ളവര്‍ ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം കോളജില്‍ ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണം. ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ്, ലക്ചറര്‍ ഇന്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ് എന്നിവയ്ക്ക് ഈ മാസം 12നും മറ്റുള്ളവയ്ക്ക് 11നും രാവിലെ 10നാണ് അഭിമുഖം നടത്തുക.