പാലക്കാട്: മങ്കട ഗവ.ആട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ബി.ബി.എ, സൈക്കോളജി, ഫിസിയോളജി, ഉറുദു, പൊളിറ്റിക്കല്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലീഷ്, ജേര്‍ണലിസം, കമ്പ്യൂട്ടര്‍ സയന്‍സ് ഇക്കണോമിക്സ് വിഭാഗങ്ങളിലെ ഒഴിവിലേക്ക്   ഗസ്റ്റ് അധ്യാപക കൂടികാഴ്ച ജൂണ്‍ ഏഴ് മുതല്‍ 17 വരെ നടക്കും. അഭിമുഖത്തിനുള്ള തിയതി, സമയം യഥാക്രമം- ബി.ബി.എ- ജൂണ്‍ ഏഴിന് രാവിലെ 10 ന്, സൈക്കോളജി, ഫിസിയോളജി, ഉറുദു- ജൂണ്‍ 14 ന് രാവിലെ 10 നും പൊളിറ്റിക്കല്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്- ജൂണ്‍ 14 ന് ഉച്ചയ്ക്ക് 1.30 നും, ഇംഗ്ലീഷ്, ജേര്‍ണലിസം- ജൂണ്‍ 17 ന് രാവിലെ 10 നും, കമ്പ്യൂട്ടര്‍ സയന്‍സ് ഇക്കണോമിക്സ്- ജൂണ്‍ 17 ന് ഉച്ചയ്ക്ക് 1.30 നും നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും യു.ജി.സി യോഗ്യതയുള്ള, കോളെജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04933- 202135