ജില്ലയിലെ പട്ടികവര്‍ഗ്ഗത്തില്‍പ്പെ’ തൊഴില്‍രഹിതരായ  യുവതീ യുവാക്കള്‍ക്ക് ഉപജീവനത്തിനായി ഡീസല്‍ ഓട്ടോറിക്ഷ വാങ്ങാന്‍ സാമ്പത്തിക സഹായം നല്‍കുു.  18-50 വയസിനു മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വായ്പാ തുക ആറ് ശതമാനം പലിശ സഹിതം അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടക്കണം. . സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ  2.30 ലക്ഷം രൂപ വരെയാണ് നല്‍കുത്.   തിരഞ്ഞെടുക്കപ്പെടുവര്‍ ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ നിര്‍ദ്ദേശിക്കു മറ്റു അംഗീകൃത രേഖകളോ ഹാജരാക്കണം.  അപേക്ഷകരുടെ കുടുംബവാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98000 രൂപയിലും നഗരപ്രദേശങ്ങളില്‍ 120000 രൂപയിലും കവിയരുത്.  അപേക്ഷിക്കുവര്‍ക്ക് ഓട്ടോറിക്ഷ ഓടിക്കുവാനുള്ള ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം.  അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ കുയിലിമലയിലുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.