* എറണാകുളത്ത് മൃഗസംരക്ഷണവകുപ്പിന്റെ കൺട്രോൾ റൂം

സംസ്ഥാനത്ത് നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പക്ഷി-മൃഗാദികളിലൂടെ പകരാനുള്ള സാധ്യത മുൻകൂട്ടികണ്ടുള്ള പ്രവർത്തനങ്ങൾക്ക് കേരള വെറ്ററിനറി ആൻറ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയുടെ പ്രത്യേക ടീം പ്രശ്‌നബാധിത പ്രദേശങ്ങൾ സന്ദർശിച്ച് പരിശോധന നടത്തും.
പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ എറണാകുളത്ത് കൺട്രോൾ റൂം തുറന്ന് പ്രവർത്തിക്കാൻ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു നിർദേശം നൽകി. ജില്ലാ കളക്ടർ, ഡി.എം.ഒ എന്നിവരുമായി യോജിച്ച് കൺട്രോൾ റൂം പ്രവർത്തിക്കും.