സർക്കാർ ആയുർവേദ കോളേജ് രചനാശരീര, ദ്രവ്യഗുണ വിജ്ഞാന, പ്രസ്തിതന്ത്ര & സ്ത്രീരോഗ, പഞ്ചകർമ്മ വിഭാഗങ്ങളിൽ ഓണറേറിയം അടിസ്ഥാനത്തിൽ റിസർച്ച് ഫെല്ലോമാരെ നിയമിക്കുന്നതിന് ജൂൺ 12 ന് രാവിലെ 11 ന് ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർ ബയോഡേറ്റയും, സർട്ടഫിക്കറ്റുകളുടെ അസലും സഹിതം രാവിലെ 10.30 ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ എത്തണം.