യു.എ.ഇയിലെ പ്രമുഖ ആശുപത്രിയിലേക്ക് രണ്ടു വർഷം പ്രവൃത്തിപരിചയമുള്ള ടെക്‌നിഷ്യൻ (റെസ്പിറേറ്ററി തെറാപിസ്റ്റ്, ക്ലീനിക്കൽ എംബ്രോളജിസ്റ്റ്, ഇഇജി ടെക്‌നിഷ്യൻ, സിഎസ്എസ്ഡി ടെക്‌നിഷ്യൻ, ഡെന്റൽ ലാബ് ടെക്‌നിഷ്യൻ, ഡെന്റൽ ലാബ് എയ്ഡ്, ഡയാലിസിസ് ടെക്‌നിഷ്യൻ, ഓഡിയോളജിസ്റ്റ്, എംആർഐ ടെക്‌നിഷ്യൻ, ഇഎംറ്റി ടെക്‌നിഷ്യൻ) & ഫാർമസിസ്റ്റ് (ബി.ഫാം) എന്നിവരെ തെരഞ്ഞെടുക്കുന്നതിന് ജൂൺ 11, 12 തിയതികളിൽ തിരുവനന്തപുരത്തുള്ള ഒഡെപെക്ക് ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം രാവിലെ 9.30 നു മുമ്പ് ഹാജരാകണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in.