മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ സോഫ്റ്റ്‌വെയറായ സാരഥിയിലൂടെ ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷിച്ച് ചേവായൂര്‍ ഗ്രൗണ്ടില്‍ നിന്നും ടെസ്റ്റ് പാസ്സായവര്‍ക്കുളള ഡ്രൈവിംഗ് ലൈസന്‍സ് ജൂണ്‍ എട്ടിന് രാവിലെ എട്ട് മുതല്‍ ഉച്ച രണ്ട് വരെ ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ നിന്നും അപേക്ഷകര്‍ക്ക് നേരിട്ട് വിതരണം ചെയ്യുമെന്ന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എ.കെ ശശികുമാര്‍ അറിയിച്ചു. അപേക്ഷകര്‍ ഒറിജിനല്‍ ഐഡി പ്രൂഫും ലൈസന്‍സിന്റെ ഇ-പ്രിന്റുമായി ഹാജരാകണം.
