ബഹറിനിൽ നിന്ന് ഗൾഫ് എയർ വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ രോഗബാധിതനായി എത്തിയ പത്തനംതിട്ട സ്വദേശി   രാജപ്പൻ ആചാരി സുരേന്ദ്രൻ ആചാരിയെ നോർക്ക എമർജൻസി ആംബുലൻസിൽ  എറണാകുളം ജനറൽ ആശുപത്രയിൽ പ്രവേശിപ്പിച്ചു. വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങാൻ എത്താത്തതിനെ തുടർന്ന്  എറണാകുളം സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെട്ട് സൗകര്യങ്ങൾ ഒരുക്കി. 40 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ തിരികെ എത്തിയ സുരേന്ദ്രൻ ആചാരിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്.  നോർക്ക റൂട്ട്സ് എറണാകുളം സെന്റർ മാനേജർ സിമിമോൻ ജെയിംസും, അസിസ്റ്റന്റ്  ആർ.രശ്മികാന്തും  അദ്ദേഹത്തെ  ആശുപത്രിയിൽ എത്തിക്കുന്നതിനും  പ്രാഥമിക വൈദ്യസഹായം നൽകുന്നതിനും വേണ്ട സൗകര്യങ്ങളൊരുക്കി.
എറണാകുളം ജില്ലാ സാമൂഹ്യ നീതി ഓഫീസർ  സി. കെ രാംദാസും,  ജൂനിയർ സുപ്രണ്ട്    ജോയ്സിയും നോർക്ക റൂട്ട്സിന്റെ ആഭ്യർത്ഥന പ്രകാരം സുരേന്ദ്രൻ ആചാരിയുടെ സംരക്ഷണ ചുമതല ഏറ്റെടുത്തു.
സിയാൽ ടെർമിനൽ മാനേജർ  നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ   വിവരങ്ങൾ അറിയിച്ചതിനെ തുടർന്നാണ് സുരേന്ദ്രൻ ആചാരിയെ  ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള  നടപടി സ്വീകരിച്ചത്. ഇദ്ദേഹത്തിന്റെ ബന്ധുക്കളുമായി ബന്ധപ്പെടാനുള്ള ശ്രമം നടക്കുന്നു.