അദ്ധ്യാപകൻ താന്‍ പഠിപ്പിക്കുന്ന കുട്ടികളുടെ മനസ്സറിയണമെന്ന് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ. ഓരോ കുട്ടിയുടേയും ഗാര്‍ഹിക പശ്ചാത്തലം കൂടി മനസ്സിലാക്കി പഠിപ്പിച്ചാലേ വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം പൂര്‍ണ്ണമാകൂ. നടുവണ്ണൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളിൽ ജില്ലാതല സ്കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര തിരക്കിലാണെങ്കിലും രക്ഷിതാക്കള്‍ കുട്ടികളെ കേള്‍ക്കാനായി സമയം മാറ്റിവെക്കണം.അവരുടെ പ്രശ്നങ്ങളെക്കുറിച്ചറിയാന്‍ ശ്രമിക്കണം മന്തി പറഞ്ഞു. സ്കൂള്‍ പരിസരങ്ങളില്‍ ലഹരി വില്‍പനക്കാരുടെ അസാന്നിദ്ധ്യം ഉറപ്പു വരുത്തേണ്ടത് പി.ടി.എ.യുടെ മാത്രമല്ല നാട്ടുകാരുടേയും കൂടി ഉത്തരവാദിത്വമാണ്.എങ്കില്‍ മാത്രമേ , നമ്മുടെ ഭാവിതലമുറ കരുത്തുറ്റതാകൂ എന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
ഈ വര്‍ഷം സ്കൂള്‍ തുറക്കുന്നതിനു മുമ്പേ പാഠപുസ്തകങ്ങള്‍ എല്ലായിടത്തും എത്തിച്ചിട്ടുണ്ട് , ഒട്ടേറെ സ്കൂളുകളില്‍ പുതിയ സൗകര്യങ്ങളുള്ള ക്ലാസ്റൂമുകളും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ വിദ്യാഭ്യാസ ചരിത്രത്തിലാദ്യമായി ഒന്ന് മുതൽ പന്ത്രണ്ട് വരേയുള്ള ക്ലാസുകള്‍ ഒരുമിച്ചാരംഭിക്കുന്ന പ്രവേശനോത്സവം ജില്ലയില്‍ വര്‍ണ്ണാഭമായിരുന്നു.കവാടവും ക്ലാസ്റൂമുകളും അലങ്കരിച്ചിരുന്നു. ഒന്നാം ക്ലാസില്‍ പുതുതായി ചേര്‍ന്ന കുട്ടികളെ കിരീടമണിയിച്ചും സമ്മാനങ്ങള്‍ നല്‍കിയുമാണ് മന്ത്രി ടി.പി.രാമകൃഷ്ണൻ വരവേറ്റത്.എംഎൽഎ പുരുഷൻ കടലുണ്ടി അധ്യക്ഷനായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിൽ മികച്ച നേട്ടം കൈവരിക്കാനായെന്നു എം എൽ എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ഡി ഡി ഇ കോഴിക്കോട് ഇ കെ സുരേഷ്‌കുമാർ പ്രവേശനോത്സവ സന്ദേശം നൽകി.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി പ്രതിഭ, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് യശോദ തെങ്ങിട വൈസ് പ്രസിഡണ്ട് പി അച്യുതൻ, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രീതി എം കെ, നടുവണ്ണൂർ ഗ്രാമപഞ്ചായത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലത നള്ളിയിൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ കെ സൗദ, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി വി സുധാകരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീജ പുല്ലരിക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈമ കെ കെ, ആർ ഡി ഡി കോഴിക്കോട് കെ ഗോകുലകൃഷ്ണൻ, എ ഡി വി എച് എസ് ഇ എം സെൽവമണി, ഡി പി ഒമാരായ എ കെ അബ്ദുൾഹക്കീം , പി ടി ഷാജി, വി വസീഫ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റർ ബി മധു, ഡയറ്റ് പ്രിൻസിപ്പാൾ പത്മനാഭൻ കെ വി, ഡി ഇ ഒ താമരശ്ശേരി എൻ മുരളി,തുടങ്ങിയവർ പങ്കെടുത്തു. എസ് എസ് കെ കോഴിക്കോട് ഡി പി ഒ എം കെ മോഹൻ കുമാർ സ്വാഗതവും നടുവണ്ണൂർ സ്കൂൾ പ്രിൻസിപ്പാൾ സി കെ രാജൻ നന്ദിയും പറഞ്ഞു.