കുപ്പാടി സർക്കാർ സ്‌കൂളിൽ നവീകരിച്ച പ്രീ പ്രൈമറി സ്‌കൂൾ ക്ലാസ് റൂം സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ടി.എൽ സാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.വി മത്തായി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലറായ ടി.കെ രമേശ്, കെ. റഷീദ്, ഹെഡ്മാസ്റ്റർ ജയരാജ്, മദർ പി.ടി.എ പ്രസിഡന്റ് കവിത, സീനിയർ അസിസ്റ്റന്റ് സുനിത എന്നിവർ സംസാരിച്ചു. മനോഹരമായ ഛായാചിത്രങ്ങൾ, ചുമർ ചിത്രങ്ങൾ, കുട്ടികളെ ആകർഷിക്കുന്ന കളിക്കോപ്പുകൾ, ഫർണിച്ചറുകൾ എന്നിവ ഒരുക്കിയാണ് ക്ലാസ് റൂം നവീകരിച്ചത്.