കൊച്ചി: ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇടപ്പള്ളി – പളളുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്യത്തിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രതിരോധ പരിശീലനം നടത്തി . ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ബോധവൽക്കരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. നിപ വൈറസിനെ ഭയപ്പെടരുത്. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ലാത്തതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനമെന്ന് അവർ പറഞ്ഞു.

രോഗപ്പകർച്ച, രോഗലക്ഷണം, പ്രതിരോധ പ്രവർത്തനങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് ചേരാനെല്ലൂർ പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ. ജിനു ആനി ജോസ് ക്ലാസെടുത്തു. നിപ്പയെ കുറിച്ച് പൊതുജനങ്ങൾക്ക് ഭീതി വേണ്ടെ. നാല് മുതൽ 21 ദിവസം വരെയാണ് ഇൻക്യൂബേഷൻ പിരീഡ്.
പനി ശ്വാസകോശ സംബന്ധമായ അസ്വസ്ഥത, തലവേദന സ്ഥലകാല ബോധം നഷ്ടപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ ഉറപ്പാക്കണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും അവർ പറഞ്ഞു.

വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം, ഉമിനീർ എന്നിവയിലൂടെ വൈറസ് പകർച്ച ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കണം. വവ്വാലുകൾ കടിച്ച കായ്ഫലങ്ങളും വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ നിന്നും തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ളും ഒഴിവാക്കണം. വളർത്ത് മൃഗങ്ങൾക്കും രോഗം വരാൻ സാധ്യത ഏറെയാണ്. കുട്ടികൾ മരത്തിൽ നിന്ന് പഴങ്ങൾ പറിച്ച് തിന്നുത് തടയണമെന്നും അവർ പറഞ്ഞു.

ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ആന്റണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എസ് പീതാംബരൻ , ജില്ലാ പഞ്ചായത്തംഗങ്ങൾ , പള്ളുരുത്തി ഇടപ്പള്ളി ബ്ലോക്കിന് കീഴിലെ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ , ആരോഗ്യ പ്രവർത്തകർ, അദ്ധ്യാപകർ തുടങ്ങിയവർ പരിശീലന പരിപാടിയിൽ
പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ : ബ്ലോക്ക് തല നിപ പ്രതിരോധ പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു.