പേരൂർക്കട ജില്ലാ മാതൃകാശുപത്രിയിൽ വിവിധ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ലാബ് ടെക്‌നീഷ്യൻ (ഒരൊഴിവ്) തസ്തികയിൽ സർക്കാർ അംഗീകൃത ഡിപ്ലോമ ഇൻ എം.എൽ.ടി. കോഴ്‌സ് യോഗ്യത. ഫാർമസിസ്റ്റ് (രണ്ടൊഴിവ്) തസ്തികയിൽ സർക്കാർ അംഗീകൃത ഡിപ്ലോമ ഇൻ ഫാർമസി കോഴ്‌സ് പാസായിരിക്കണം. ഇ.സി.ജി. ടെക്‌നീഷ്യൻ (ഒരൊഴിവ്) തസ്തികയിൽ സർക്കാർ അംഗീകൃത ഇ.സി.ജി. ടെക്‌നീഷ്യൻ കോഴ്‌സാണ് യോഗ്യത. എക്‌സ്‌റേ ടെക്‌നീഷ്യൻ (രണ്ടൊഴിവ്) രണ്ട് വർഷത്തെ ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്‌നോളജി (ഡി.എം.ഇ. അംഗീകൃതം) പാസായവർക്കും അപേക്ഷിക്കാം. അപേക്ഷകൾ ജൂൺ 17ന് വൈകിട്ട് മൂന്നിനു മുൻപ് സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പു സഹിതം ആശുപത്രിയിൽ നൽകണം. ജൂൺ 19 രാവിലെ 10.30 മുതൽ ആശുപത്രിയിൽ കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ച നടക്കും. കൂടിക്കാഴ്ചക്ക് സർട്ടിഫിക്കറ്റുകളുടെ അസൽ ഹാജരാക്കണം.