ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ആറ് മാസ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃകയും പ്രോസ്‌പെക്ടസും www.statelibrary.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷകൾ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് 17ന് വൈകിട്ട് അഞ്ചിനു മുമ്പ് ലഭിക്കും വിധം സ്റ്റേറ്റ് ലൈബ്രേറിയൻ, സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, പാളയം, വികാസ് ഭവൻ.പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നിന്ന് നേരിട്ടും 10 രൂപയുടെ തപാൽ സ്റ്റാമ്പ് പതിച്ച് സ്വന്തം മേൽവിലാസമെഴുതിയ കവർ സഹിതം മേൽപ്പറഞ്ഞ വിലാസത്തിൽ അപേക്ഷിച്ചാൽ തപാൽ വഴിയും അപേക്ഷയും പ്രോസ്‌പെക്ടസും ലഭിക്കും. എസ്.എസ്.എൽ.സിയോ തത്തുല്യ പരീക്ഷയോ പാസ്സായിട്ടുള്ളവർക്ക് അപേക്ഷിക്കാം. കോഴ്‌സിന്റെ അവസാന രണ്ടുമാസം തൊഴിൽ പരിചയം നേടാം. ഈ കാലയളവിൽ പ്രതിമാസം 900 രൂപ വേതനവും (ഡിപ്പാർട്ട്‌മെന്റൽ കാന്റിഡേറ്റ്‌സ് ഒഴികെയുള്ളവർക്ക്) ലഭിക്കും.