മുഖ്യമന്ത്രിക്ക് നന്ദിയും പൂക്കളുമായി ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെത്തി. കോഴിക്കോട് മുക്കം ലവ്‌ഷോര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റലി ചലഞ്ചിലെ കുട്ടികളാണ് മുഖ്യമന്ത്രിയെ കാണാന്‍ സെക്രട്ടേറിയറ്റിലെത്തിയത്.
ഭിന്നശേഷിക്കാരെ സഹായിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് നന്ദി അറിയിക്കാനാണ് വിദ്യാര്‍ത്ഥിയായ ഷിബിലയുടെ നേതൃത്വത്തില്‍ ഇവര്‍ എത്തിയത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ പത്ത് കുട്ടികളാണ് അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പം എത്തിയത്. സഹായ ആവശ്യങ്ങളടങ്ങിയ കത്തും വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്ക് കൈമാറി. ഇംഗ്‌ളീഷ് കവിതകള്‍ മനോഹരമായി എഴുതുകയും മികച്ച പ്രഭാഷകയുമായ ഷിബിലയാണ് കത്ത് തയ്യാറാക്കിയതെന്ന് അദ്ധ്യാപകര്‍ പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കുന്ന ബൈജു രാജ്, സ്‌കൂള്‍ സെക്രട്ടറി യു. എന്‍. മുനീര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.