തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടേയും, കുട്ടികളുടേയും ആശുപത്രിയിൽ വോളന്ററിയായി സേവനമഷ്ഠിക്കാൻ താല്പര്യമുളള ലാബ് ടെക്‌നീഷ്യൻ, നഴ്‌സിംഗ് യോഗ്യതയുളളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമനം ആറ് മാസത്തേക്കായിരിക്കും. ഈ കാലയളവിൽ പ്രതിഫലം നൽകുന്നതല്ല. സേവനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പരിചയ സർട്ടിഫിക്കറ്റ് നൽകും. താത്പര്യമുളളവർ ജൂൺ 30ന് മുമ്പ് ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം.