കേരള കർഷകത്തൊഴിലാളി ക്ഷേമപദ്ധതിയിലെ അംഗങ്ങളുടെ മക്കൾക്ക്  2019 മാർച്ചിലെ എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി, പ്ലസ് ടു, ഡ്രിഗ്രി, പി.ജി, ടി.ടി.സി, ഐ.ടി.ഐ, ഐ.ടി.സി, പോളിടെക്‌നിക്, ജനറൽ നഴ്‌സിംഗ്, പ്രൊഫഷണൽ ഡിഗ്രി, എം.ബി.ബി.എസ്, പ്രൊഫഷണൽ പി.ജി, മെഡിക്കൽ പി.ജി, പരീക്ഷയിൽ ലഭിച്ച ഉയർന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ പാരിതോഷികം നൽകുന്നതിന് തിരുവനന്തപുരം ജില്ലയിലെ ക്ഷേമനിധി അംഗങ്ങളിൽ നിന്നും നിശ്ചിത ഫോമിലുള്ള അപേക്ഷ ക്ഷണിച്ചു. 2019 എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി. പരീക്ഷ ആദ്യ അവസരത്തിൽ പാസായവരും 80ഉം 80ൽ കൂടുതലും പോയിന്റ് നേടിയവരുമായ ഗവൺമെന്റ്/എയ്ഡഡ് സ്‌കൂൾ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി അവസാനവർഷ പരീക്ഷയിൽ 90 ശതമാനത്തിൽ കുറയാതെയും മറ്റുകോഴ്‌സുകൾക്ക് അവസാനവർഷ പരീക്ഷയിൽ 80 ശതമാനം മാർക്കും നേടിയ വിദ്യാർത്ഥികളുമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം ഗസറ്റഡ് ഓഫീസർ  സാക്ഷ്യപ്പെടുത്തിയ മാർക്ക്് ലിസ്റ്റിന്റെ  പകർപ്പ്,  അംഗത്തിന്റെ പാസ് ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും  ഹാജരാക്കണം. അപേക്ഷിക്കുന്ന തൊഴിലാളിക്ക് 2019 മാർച്ചിൽ 12 മാസത്തിൽ കുറയാത്ത അംഗത്വം ഉണ്ടാവണം. അപേക്ഷാ തീയതിയിൽ അംഗത്തിന്റെ ഡിജിറ്റലൈസേഷൻ നടപടി പൂർത്തികരിക്കപ്പെട്ടവരും 24 മാസത്തിൽ കൂടുതൽ അംശദായ കുടിശിക ഇല്ലാത്തവരും ആകണം. 24 മാസത്തിൽ താഴെ കുടിശിക ഉണ്ടെങ്കിൽ കുടിശിക തീർത്ത് അപേക്ഷ സമർപ്പിക്കണം. അപേക്ഷ ജൂലൈ 15 വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ: 0471-2729175.