കാക്കനാട്: വാർഷിക പദ്ധതി നിർവ്വഹണത്തിൽ ജില്ലയിൽ ഒമ്പത് തദ്ദേശ സ്ഥാപനങ്ങൾക്ക് നൂറ് മേനി. 2018-19 വർഷീക പദ്ധതി നിർവഹണത്തിൽ ജില്ലയിൽ രണ്ട് ബ്ലോക്കു പഞ്ചായത്തുകളും ഏഴ് ഗ്രാമപഞ്ചായത്തുകളുമടക്കം 9 തദ്ദേശ സ്ഥാപനങ്ങൾ നൂറ് മേനി സ്വന്തമാക്കിയത്. വടക്കേകര, മാറാടി, മൂക്കന്നൂർ, ആരക്കുഴ, മുളന്തുരുത്തി, പോത്താനിക്കാട്, തിരുമാറാടി, ഗ്രാമപഞ്ചായത്തുകളും പള്ളുരുത്തി, പറവൂർ ബ്ലോക്ക് പഞ്ചായത്തുകളുമാണ് നൂറ് ശതമാനം നേട്ടം കൈവരിച്ചത്. മൂവാറ്റുപുഴ നഗരസഭ ( 92.98), തൃപ്പൂണിത്തുറ നഗരസഭ ( 92.79) എന്നിവയാണ് നഗരസഭകളിൽ മികച്ച പ്രകടനം നടത്തിയത്. 88.88 % പദ്ധതി വിഹിതം ചെലവഴിച്ച് എറണാകുളം ജില്ലാ പഞ്ചായത്ത് സംസ്ഥാന തലത്തിൽ അഞ്ചാം സ്ഥാനവും കോർ റേഷൻ 75.43 % പദ്ധതി വിഹിച്ച് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും നേടി.