കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പരപ്പന്‍പൊയില്‍ രാരോത്ത് ഗവ. മാപ്പിള ഹൈസ്‌കൂളിന് അനുവദിച്ച സ്ത്രീ സൗഹൃദ ടോയ്‌ലറ്റിന്റെയും ചുറ്റുമതിലിന്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൈനൂന ഹംസ നിര്‍വഹിച്ചു.  എല്‍.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എല്‍.സി പരീക്ഷകളില്‍  ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ഉപഹാരവിതരണവും ചടങ്ങില്‍ നടന്നു.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി ആധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി.ഹുസൈന്‍, ഗ്രാമപഞ്ചായത്ത് അംഗം വസന്തചന്ദ്രന്‍, എ.പി.മൂസ, വല്‍സന്‍ മേടോത്ത്, എ.പി.ഹംസ, വി.ടി.അബ്ദുറഹ്മാന്‍, ജെ.ടി.അബ്ദുറഹ്മാന്‍, എ.സി.രവികുമാര്‍, ഹെഡ്മിസ്ട്രസ് കെ.ഹേമലത എന്നിവര്‍ സംസാരിച്ചു. പി.ടി.എ.പ്രസിഡന്റ് പി.കെ.അബ്ദുസലിം സ്വാഗതവും ടി.നൂറുദ്ദീന്‍ നന്ദിയും പറഞ്ഞു.