ഐ.എച്ച്.ആര്‍.ഡിയുടെ അനുബന്ധ സ്ഥാപനമായ ജില്ലയിലെ അയിലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനിയെ ആവശ്യമുണ്ട്. കേരള സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള ഐ.ടി.ഐ കോപ്പ/ഡാറ്റ എന്‍ട്രി ഡിപ്ലോമ കോഴ്‌സ് ആണ് യോഗ്യത. താത്പര്യമുളളവര്‍ ഡിസംബര്‍ 30 ന് രാവിലെ 11 ന് വിദ്യാഭ്യാസ യോഗ്യതകളും, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും രണ്ട് ശരിപകര്‍പ്പുകളും സഹിതം കോളേജ് ഓഫീസില്‍ നേരിട്ടെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ -04923241766.